Sections

കൃഷി ഭവനുകള്‍ ഇനി സ്മാര്‍ട്ട് ഭവനുകള്‍; കര്‍ഷകര്‍ക്ക് ഇനി സേവനങ്ങള്‍ ഒറ്റ ക്ലിക്കില്‍

Saturday, May 28, 2022
Reported By admin
farming

പോര്‍ട്ടല്‍ വഴി എളുപ്പത്തില്‍ വിള ഇന്‍ഷുറന്‍സ് അംഗത്വം എടുക്കുവാനും വിളനാശം കൃഷിവകുപ്പിന് അറിയിച്ച് സഹായത്തിന് അപേക്ഷ നല്‍കുവാനും സാധിക്കും.

 

കേരളത്തില്‍ ഡിജിറ്റലൈസേഷന്റെ ഭാഗമായി എല്ലാ കൃഷി ഭവനുകളും ഡിജിറ്റല്‍ ആക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് എല്ലാം ഏകീകൃത തിരിച്ചറിയല്‍ നമ്പറു കൂടാതെ നല്‍കിയേക്കും.അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം മുഖേനയാണ് സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പോര്‍ട്ടല്‍ നവീകരണം ആറുമാസത്തിനുള്ളില്‍ ഫലപ്രാപ്തിയില്‍ എത്തിച്ചേരും. ഇതോടുകൂടി സംസ്ഥാനത്തെ കൃഷിഭവനുകള്‍ ഡിജിറ്റലൈസ്ഡ് ആകും.നിലവില്‍ കൃഷിഭവനുകള്‍ വഴി ലഭ്യമാകുന്ന പദ്ധതി പല കര്‍ഷകര്‍ക്കും എത്താത്ത അവസ്ഥയാണ് നിലവില്‍ സംജാതമാകുന്നത്. സബ്‌സിഡി നിരക്കില്‍ പല ജില്ലകളിലും കര്‍ഷകര്‍ക്ക് വളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെങ്കിലും വേണ്ടവിധത്തിലുള്ള സംവിധാനം ഇല്ലാത്തതുകൊണ്ട് കര്‍ഷകര്‍ക്ക് ഇതൊന്നും ലഭ്യമാകുന്നില്ല എന്ന പരാതി പൊതുവെയുണ്ട്. ഈയൊരു അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുവാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.


കൃഷിഭവനുകള്‍ എ. ഐ. എം. എസില്‍ പൂര്‍ണ്ണ സേവന ത്തോടെ ബന്ധിപ്പിക്കുന്നു. കൃഷിഭവനുകള്‍ വഴിയുള്ള ഫയല്‍ ജോലികള്‍ ഇതോടുകൂടി കുറയുമെന്ന് കണക്കാക്കുന്നു. ഈ സേവനം കര്‍ഷകര്‍ക്ക് മൊബൈല്‍ ആപ്പ് വഴിയും ലഭ്യമാകും. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വിള ഇന്‍ഷുറന്‍സ് സംബന്ധിച്ചും നിലവില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ പോര്‍ട്ടല്‍ വഴി സേവനം ലഭ്യമാകുന്നതോടെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. കൂടാതെ കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമ്പോള്‍ ഓരോതവണയും പുതിയ രജിസ്‌ട്രേഷന്‍ നടത്തേണ്ട കാര്യമില്ല.

ഈ പോര്‍ട്ടല്‍ വഴി എളുപ്പത്തില്‍ വിള ഇന്‍ഷുറന്‍സ് അംഗത്വം എടുക്കുവാനും വിളനാശം കൃഷിവകുപ്പിന് അറിയിച്ച് സഹായത്തിന് അപേക്ഷ നല്‍കുവാനും സാധിക്കും. കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗപ്പെടുത്തി മറ്റു ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കാം.കര്‍ഷകര്‍ക്ക് തങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയവും പോര്‍ട്ടല്‍ വഴി എളുപ്പത്തില്‍ അടയ്ക്കാന്‍ സാധിക്കും.  പുതിയ പദ്ധതികളെക്കുറിച്ച് ജില്ലകളില്‍ കൃഷിഭവനുകള്‍ തോറും പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. 

 

Story highlights: The Department of Agriculture will introduce unique identification number to all farmers. Instead of visiting Krishi Bhavan hereafter, the farmers can avail government services through the portal - Agriculture Information Management System (AIMS). The farmers can remit insurance premiums also via mobile application or the website


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.